ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് മുന്നില്‍ തല കുനിച്ച് ഇപ്പോഴത്തെ നായകന്‍ രവീന്ദ്ര ജഡേജ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയിപ്പിച്ച ധോണിക്ക് മുന്നില്‍ ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ജഡേജ. 20-ാം ഓവറിലെ നാല് പന്തില്‍ 16 റണ്‍സെടുത്താണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്. ധോണി 13 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സ് താരം ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും ധോണി നേടി. അവസാന പന്തില്‍ ഫോര്‍ അടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോണി വിജയത്തിലെത്തിച്ചത്.