ക്രിക്കറ്റ് ആവേശം: ഐപിഎല്ലിന് ഏപ്രില്‍ ഒന്‍പതിന് തുടക്കം

ശ്രീനു എസ്
ഞായര്‍, 7 മാര്‍ച്ച് 2021 (15:46 IST)
ഈ വര്‍ഷത്തെ ഐപിഎല്‍ ഏപ്രില്‍ ഒന്‍പതിന് തുടങ്ങും. ആദ്യമത്സരം മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെയാണ് നേരിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മെയ് 30നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. 
 
56 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഉണ്ടാകുക. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. തുടക്കത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article