ഐപിഎല്‍ താരലേലം; ഓരോ ഫ്രാഞ്ചൈസിയുടെയും പേഴ്‌സില്‍ ഇനി എത്ര രൂപ ബാക്കിയുണ്ട്?

വ്യാഴം, 17 നവം‌ബര്‍ 2022 (10:46 IST)
ഇത്തവണത്തെ ഐപിഎല്‍ താരലേലം ഡിസംബറില്‍ കൊച്ചിയില്‍ വെച്ചാണ് നടക്കുക. താരലേലത്തിനു മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഓരോ ഫ്രാഞ്ചൈസികളുടെയും പേഴ്‌സില്‍ ബാക്കിയുള്ള തുകയും ഇനി ലേലത്തില്‍ സ്വന്തമാക്കേണ്ട താരങ്ങളുടെ എണ്ണവും എത്രയെന്ന് പരിശോധിക്കാം. 
 
സണ്‍റൈസേഴ്‌സ് ഹൈദരബാദിനാണ് പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 42.25 കോടിയാണ് പേഴ്‌സ് ബാലന്‍സ്. 13 താരങ്ങളെ ഇനി സ്വന്തമാക്കണം. 
 
പഞ്ചാബ് കിങ്‌സ് - 32.20 കോടി - ഒന്‍പത് താരങ്ങള്‍ 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - 23.35 കോടി - 10 താരങ്ങള്‍ 
 
മുംബൈ ഇന്ത്യന്‍സ് - 20.55 കോടി - ഒന്‍പത് താരങ്ങള്‍ 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് - 20.45 കോടി - ഏഴ് താരങ്ങള്‍ 
 
ഡല്‍ഹി ക്യാപിറ്റല്‍സ് - 19.45 കോടി - അഞ്ച് താരങ്ങള്‍ 
 
ഗുജറാത്ത് ടൈറ്റന്‍സ് - 19.25 കോടി - ഏഴ് താരങ്ങള്‍ 
 
രാജസ്ഥാന്‍ റോയല്‍സ് - 13.20 കോടി - ഒന്‍പത് താരങ്ങള്‍ 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 8.75 കോടി - ഏഴ് താരങ്ങള്‍ 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 7.05 കോടി - 11 താരങ്ങള്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍