സുവർണകാലം കഴിഞ്ഞോ? ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 20 പേരുടെ പട്ടികയിൽ നിന്നും രോഹിത്തും കോലിയും പുറത്ത്!

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (16:43 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ 20 പേരുടെ പട്ടികയില്‍ നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും പുറത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനങ്ങളാണ് റാങ്കിംഗിലെ ഈ വീഴ്ചയ്ക്ക് കാരണം. അതേസമയം പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത് ആദ്യ പത്തില്‍ ഇടം പിടിച്ചു. അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്താണ് പന്ത്.
 
 മുംബൈ ടെസ്റ്റിലെ 2 ഇന്നിങ്ങ്‌സിലും അര്‍ധസെഞ്ചുറികളുമായി പന്ത് തിളങ്ങിയിരുന്നു. പരമ്പരയില്‍ താരതമ്യേന മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്. ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ട് താരമായ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. കെയ്ന്‍ വില്യംസണ്‍, ഹാരി ബ്രൂക്ക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. രോഹിത്തും കോലിയും ലിസ്റ്റില്‍ യഥാക്രമം 26,22 സ്ഥാനങ്ങളിലാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article