ഗുജറാത്ത് നിലനിർത്തിയിട്ടും ഹാർദ്ദിക് പാണ്ഡ്യ മുംബൈയിലേക്ക്, ഐപിഎല്ലിൽ സംഭവിക്കുന്നത്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2023 (13:05 IST)
ഐപിഎല്‍ ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്നതിന്റെ അവസാന ദിവസമായ ഇന്നലെ ശ്രദ്ധാകേന്ദ്രമായി മാറിയത് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. പാണ്ഡ്യ ഗുജറാത്ത് നായകസ്ഥാനം ഉപേക്ഷിച്ച് മുംബൈയിലേക്ക് പോകുമോ എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ഒടുവില്‍ ഗുജറാത്ത് തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ഹാര്‍ദ്ദിക്കിന്റെ പേരുമുണ്ടായിരുന്നു.
 
എന്നാല്‍ ഗുജറാത്ത് ടീമില്‍ നിലനിര്‍ത്തിയെങ്കിലും ഐപിഎല്ലിന് മുന്‍പായി ഹാര്‍ദ്ദിക് മുംബൈയിലേക്ക് മാറുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കാന്‍ ഇന്‍ ട്രേഡിലൂടെ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കാനാണ് മുംബൈ ഒരുങ്ങുന്നത്. മുംബൈ ടീമിലെ ഓള്‍ റൗണ്ടര്‍ താരമായ ഓസീസ് താരം കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നല്‍കി വമ്പന്‍ തുകയ്ക്ക് ഹാര്‍ദ്ദിക്കിനെ മുംബൈ സ്വന്തമാക്കുമെന്നാണ് വിവരം. ഇതിനായി ബിസിസിഐ, ഐപിഎല്‍ അധികൃതര്‍ പച്ചക്കൊടി കാണിച്ചതായാണ് റിപ്പൊര്‍ട്ടുകള്‍. ഡിസംബര്‍ 19നാണ് ഐപിഎല്‍ 2024നായുള്ള താരലേലം നടക്കുക. 2015 മുതല്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹാര്‍ദ്ദിക് 2021ലാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് കൂടുമാറിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article