എനിക്ക് പഞ്ചാബിന്റെ തോല്‍വിയില്‍ സിംപതി തോന്നുന്നു: ഹാര്‍ദിക് പാണ്ഡ്യ

Webdunia
ശനി, 9 ഏപ്രില്‍ 2022 (09:57 IST)
ലാസ്റ്റ് ഓവര്‍ ഡ്രാമയില്‍ പഞ്ചാബ് കിങ്‌സ് തോറ്റതു കാണുമ്പോള്‍ അവരോട് തനിക്ക് സിംപതി തോന്നുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന രണ്ട് പന്തുകളും സിക്സറിന് പറത്തിയ രാഹുല്‍ തെവാത്തിയയുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്. 
 
' ഇത് പഞ്ചാബിന്റെ കയ്യിലുള്ള കളിയായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഈ ലക്ഷ്യം കാണാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ഇങ്ങനെയൊരു രീതിയില്‍ കളി തോറ്റതില്‍ അവരോട് സഹതാപം തോന്നുന്നു,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article