കളിക്കാതെ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ കയറുമോ? മഴ മാറാന്‍ പ്രാര്‍ത്ഥിച്ച് രാജസ്ഥാന്‍, ഇല്ലെങ്കില്‍ തിരിച്ചടി

Webdunia
ചൊവ്വ, 24 മെയ് 2022 (18:22 IST)
മഴ കളിക്കുമോ എന്ന ആശങ്കയില്‍ ഐപിഎല്‍ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയര്‍. ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ക്വാളിഫയര്‍ നടക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. കൊല്‍ക്കത്തയില്‍ ഉച്ചയ്ക്ക് ശക്തമായ മഴ ലഭിച്ചിരുന്നു. മത്സര സമയത്ത് മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. 
 
ഐപിഎല്‍ ചട്ടം അനുസരിച്ച് മഴ മൂലം പ്ലേ ഓഫ് മത്സരം സാധാരണ നിലയില്‍ നടക്കാനുള്ള സാഹചര്യം ഇല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ മത്സരം ചുരുക്കാവുന്നതാണ്. സൂപ്പര്‍ ഓവറില്‍ ജയിക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാം. അതേസമയം, സൂപ്പര്‍ ഓവര്‍ പോലും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ വിജയിയെ തീരുമാനിക്കുക മറ്റൊരു രീതിയിലാണ്. സൂപ്പര്‍ ഓവര്‍ കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് നേരെ ഫൈനലിലേക്ക് പ്രവേശിക്കും. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article