ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജോണി ബെയര്‍സ്റ്റോയുടെ കിടിലന്‍ ത്രോ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് ദീപക് ഹൂഡയെ ഔട്ടാക്കാന്‍ ബെയര്‍സ്റ്റോ മികച്ചൊരു ത്രോ ചെയ്തത്.
ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്ന് നേരിട്ട് സ്റ്റംപ്‌സിലേക്ക് എറിയാന്‍ പറ്റില്ലെന്ന് വിചാരിച്ചാണ് ഹൂഡ പതുക്കെ ഓടിയത്. എന്നാല്‍, ബെയര്‍സ്‌റ്റോയുടെ മിന്നല്‍ ത്രോ നോണ്‍ സ്‌ട്രൈക് എന്‍ഡിലെ കുറ്റി തെറിപ്പിച്ചു. ഹൂഡ പുറത്തായി. ആ റണ്‍ഔട്ടില്‍ ക്രുണാല്‍ പാണ്ഡ്യ വളരെ അസ്വസ്ഥനായി.