'എല്ലാ വര്‍ഷവും ഇങ്ങനെ വന്നു കളിക്കുന്നു, ഒരു മെച്ചവും ഇല്ല'; പഞ്ചാബ് ആരാധകര്‍ നിരാശയില്‍

ശനി, 30 ഏപ്രില്‍ 2022 (08:22 IST)
ഐപിഎല്ലിലെ മോശം പ്രകടനത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ആരാധകര്‍. എല്ലാ സീസണിലും പഞ്ചാബ് തങ്ങളെ നിരാശപ്പെടുത്തുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. കിരീടം നേടിയില്ലെങ്കിലും പ്ലേ ഓഫില്‍ എങ്കിലും കയറിക്കൂടെ എന്നാണ് നിസ്സഹായരായ ആരാധകരുടെ പരിഭവം. 
 
മുന്‍ സീസണുകളിലെ പോലെ ഇത്തവണയും പഞ്ചാബ് പോയിന്റ് ടേബിളില്‍ താഴെയാണ്. ഒന്‍പത് കളികളില്‍ നാല് ജയവും അഞ്ച് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് നിലവില്‍ പഞ്ചാബ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍