RCB vs CSK: മുസ്തഫിസുറിനെ ഇറക്കി റുതുരാജിന്റെ ചെക്ക്, ആര്‍സിബിക്ക് 3 വിക്കറ്റ് നഷ്ടം

അഭിറാം മനോഹർ
വെള്ളി, 22 മാര്‍ച്ച് 2024 (20:34 IST)
RCB vs CSK
ഐപിഎല്‍ 2024 സീസണിന് തുടക്കമായി. റോയല്‍ ചലഞ്ചേഴ് ബെംഗളുരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബിക്ക് വേണ്ടി വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 6 ഓവറില്‍ 42 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ആര്‍സിബി.
 
23 പന്തില്‍ 35 റണ്‍സുമായി തകര്‍ത്തടിച്ച നായകന്‍ ഫാഫ് ഡുപ്ലെസിസിനെയും പിന്നാലെ പൂജ്യനായി രജത് പാട്ടീധാറിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്തായതോടെ മികച്ച തുടക്കം മുതലാക്കാനാവാതെ പ്രതിസന്ധിയിലാണ് ആര്‍സിബി.
 
4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ തകര്‍ത്തടിച്ചിരുന്ന ആര്‍സിബിയെ തകര്‍ത്തത് മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ മത്സരത്തിലെ അഞ്ചാമത്തെ ഓവറായിരുന്നു. ഡുപ്ലെസിസിനെയും പിന്നാലെയെത്തിയ രജത് പാട്ടീധാറിനെയും അതേ ഓവറില്‍ മടക്കാന്‍ മുസ്തഫിസുറിനായി. തൊട്ടടുത്ത ഓവറില്‍ ദീപക് ചാഹറാണ് മാക്‌സ്വെല്ലിനെ മടക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article