Chennai Super Kings: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ഋതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തിനു ഇറങ്ങിയിരിക്കുകയാണ്. മഹേന്ദ്രസിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഗെയ്ക്വാദിന് ചെന്നൈയെ നയിക്കാനുള്ള അവസരം തെളിഞ്ഞത്. ഗെയ്ക്വാദ് നായകനായി വേണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചതും ധോണി തന്നെ.
കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ നായകസ്ഥാനം താനാണ് വഹിക്കേണ്ടത് എന്ന കാര്യം അറിഞ്ഞതെന്ന് ഗെയ്ക്വാദ് പറഞ്ഞു. എന്നാല്‍ ഈ സീസണില്‍ നായകനാകേണ്ടി വരുമെന്ന സൂചനകള്‍ മഹി ഭായ് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നെന്നും ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ ഗെയ്ക്വാദിനു ടോസ് നഷ്ടപ്പെടുകയായിരുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.