ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. 18 സീസണുകളില്‍ ഇതുവരെ അഞ്ച് തവണ വീതം ഇരു ടീമുകളും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ 47 മത്സരങ്ങളില്‍ ചെന്നൈയ്ക്ക് മുകളില്‍ ചെറിയ മേധാവിത്വം മുംബൈയ്ക്കുണ്ട്. ഇത്തവണ വീണ്ടും ഇരു ടീമുകളും കോര്‍ക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.
റുതുരാജ് ഗെയ്ക്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇത്തവണ ഇറങ്ങുന്നത്. മുന്‍ സീസണുകളില്‍ ചെന്നൈയ്ക്കായി കളിച്ച പല താരങ്ങളും വീണ്ടും ഫ്രാഞ്ചൈസിയില്‍ തിരിച്ചെത്തിയ സീസണ്‍ കൂടിയാണ് 2025. സാം കരണ്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരുടെ മടങ്ങിവരവ് ചെന്നൈയെ ശക്തമാക്കും. ജഡേജയ്‌ക്കൊപ്പം അശ്വിന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന സ്പിന്‍ അറ്റാക്കാണ് ചെന്നൈയെ വ്യത്യസ്തമാക്കുന്നത്. മുകേഷ് ചൈധരി, മതീഷ പതിരാന, ഗുര്‍ജപ്നീത് സിങ്ങ്, ഖലീല്‍ അഹമ്മദ് എന്നിവരടങ്ങുന്ന പേസ് നിര താരതമ്യേനെ അത്ര ശക്തമായ നിരയല്ല.
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ്, ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി,ശിവം ദുബെ എന്നിവരടങ്ങിയ ടോപ് ഓര്‍ഡര്‍ ശക്തമാണ്. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, ശിവം ദുബെ, ദീപക് ഹൂഡ, അശ്വിന്‍ എന്നിവരുടെ സാന്നിധ്യം ബൗളിംഗില്‍ ടീമിന് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രുതുരാജ് ഗായ്ക്വാഡ് (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ, രവിന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കെറ്റ് കീപ്പര്‍), സാം കുറന്‍, ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മതീഷ പഥിരാണ.