റെയ്‌ന ഇല്ലാത്തതില്‍ ഞങ്ങള്‍ക്ക് വലിയ വേദനയുണ്ട്, പക്ഷേ ഫോം നോക്കുമ്പോള്‍ റെയ്‌ന ടീമിലേക്ക് ചേരുന്നില്ല; പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ്

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2022 (08:26 IST)
സുരേഷ് റെയ്‌നയുടെ അഭാവം തങ്ങളെ വലിയ രീതിയില്‍ വേദനിപ്പിക്കുന്നുണ്ടെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മെഗാ താരലേലത്തില്‍ റെയ്‌നയെ കൈവിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഫ്രാഞ്ചൈസി അധികൃതര്‍. വെടിക്കെട്ട് ബാറ്ററായ റെയ്‌ന താരലേലത്തില്‍ അണ്‍സോള്‍ഡ് ആകുകയായിരുന്നു. 
 
'കഴിഞ്ഞ 12 സീസണായി ഏറ്റവും സ്ഥിരതയുള്ള താരമായിരുന്നു റെയ്‌നയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ. കാശി വിശ്വനാഥ് പറഞ്ഞു. റെയ്‌ന ഇല്ലാത്തത് ഞങ്ങളെ സംബന്ധിച്ചിടുത്തോളം വലിയ വേദനയാണ്. പക്ഷേ ടീം ഘടന താരങ്ങളുടെ ഫോമിനെ ആശ്രയിച്ചാണ് ഉള്ളത്. റെയ്‌ന ടീമില്‍ ഫിറ്റാകില്ലെന്ന് ഞങ്ങള്‍ക്ക് തോന്നാനുള്ള ഒരു കാരണം ഇതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ലേലത്തില്‍ ഒഴിവാക്കിയത്,' കാശി വിശ്വനാഥ് പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article