ധോണിയാണ് എല്ലാം തീരുമാനിക്കുന്നത്, ആ കാഴ്ച എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല; വിമര്‍ശിച്ച് അജയ് ജഡേജ

വെള്ളി, 1 ഏപ്രില്‍ 2022 (12:49 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റന്റെ ഉത്തരവാദിത്തം മറന്നെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. മുന്‍ നായകന്‍ ധോണിയാണ് പലപ്പോഴും കളി നിയന്ത്രിച്ചിരുന്നതെന്നും ആ കാഴ്ച അത്ര നല്ലതായി തോന്നിയില്ലെന്നും അജയ് ജഡേജ പറഞ്ഞു. 
 
' അതൊരു തെറ്റായ തീരുമാനമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നേക്കാള്‍ വലിയ ധോണി ആരാധകന്‍ ഉണ്ടാകില്ല. പക്ഷേ, ഇത് പറയാതെ വയ്യ. ഗ്രൂപ്പ് ഘട്ടത്തിലെ ഡു ഓര്‍ ഡൈ അവസ്ഥയിലുള്ള പ്രധാനപ്പെട്ട മത്സരത്തിലാണ് ധോണി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാം. പക്ഷേ, ഇത് ഗ്രൂപ്പ് ഘട്ടത്തിലെ വെറും രണ്ടാം മത്സരം മാത്രമാണ്. ജഡേജ മാറിനിന്ന് ധോണി എല്ലാം ചെയ്യുന്ന കാഴ്ച അത്ര നല്ലതല്ല. നായകനെന്ന നിലയില്‍ ജഡേജയ്ക്ക് ആത്മവിശ്വാസം നല്‍കി മുന്‍പോട്ട് കൊണ്ടുവരികയായിരുന്നു ധോണി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ പൂര്‍ണ്ണമായി പിന്നിലേക്ക് മാറ്റുന്ന കാഴ്ചയാണ് ലഖ്‌നൗവിനെതിരായ കളിയില്‍ കണ്ടത്. അദ്ദേഹത്തെ ആത്മവിശ്വാസം പൂര്‍ണമായി തകര്‍ന്നു. അദ്ദേഹം കളിയിലുണ്ടായിരുന്നില്ല,' അജയ് ജഡേജ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍