നാടകീയം ! ധോണി നായകസ്ഥാനം ഒഴിഞ്ഞത് ഫ്രാഞ്ചൈസിയെ ഞെട്ടിച്ചു; ജഡേജയുടെ പേര് നിര്‍ദേശിച്ചതും ധോണി തന്നെ

വെള്ളി, 25 മാര്‍ച്ച് 2022 (08:41 IST)
ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത നീക്കം കായികപ്രേമികള്‍ അറിഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനം ഒഴിയുകയാണെന്ന് ഫ്രാഞ്ചൈസിയെ ധോണി അറിയിക്കുകയായിരുന്നു. ഈ സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതര്‍. എന്നാല്‍, തല അപ്രതീക്ഷിതമായി ആ തീരുമാനമെടുത്തു. 
 
നായകസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരു സൂചനയും ധോണി നല്‍കിയിരുന്നില്ല. ടീം അധികൃതര്‍ പോലും അറിയുന്നത് ധോണി എല്ലാം തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ്. നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്കു നല്‍കാനുള്ള തീരുമാനം ധോണിയുടേതു മാത്രമായിരുന്നുവെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്. നായകസ്ഥാനം ഒഴിയുകയാണെന്ന് ധോണി അറിയിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ഫ്രാഞ്ചൈസി ഒരുപാട് ശ്രമിച്ചു. ഈ സീസണില്‍ കൂടി നായകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു എന്ന നിലപാടായിരുന്നു ധോണിക്ക്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍