ധോണിയെ പോലെ ആയിരുന്നെങ്കിൽ കോലി ഇത്രയും റൺസ് നേടില്ലായിരുന്നു: ഹർഭജൻ സിങ്

ബുധന്‍, 29 ഡിസം‌ബര്‍ 2021 (15:24 IST)
വിരാട് കോലിയുടെ കഠിനപരിശ്രമത്തിനൊപ്പം അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലിയും അദ്ദേഹത്തിന് മുതൽക്കൂട്ടായിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എംഎസ് ധോണിയെ പോലെ സൗമ്യനായിരുന്നുവെങ്കിൽ ഇത്രയേറെ റൺസെടുക്കാൻ കഴിയുമായിരുന്നുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഹർഭജൻ പറഞ്ഞു.
 
വിരാട് കോഹ്‌ലിയുടെ അഗ്രസീവ് ശൈലി ഇന്ത്യന്‍ ടീമിനു വളരെ നന്നായി യോജിക്കുന്നുണ്ട്. നേരത്തെ ഓസീസ് പര്യടനം നടന്നപ്പോൾ എങ്ങനെ പരമ്പര സമനിലയിലാക്കാം എന്ന രീതിയിലായിരുന്നു ഇന്ത്യ ചിന്തിച്ചിരുന്നത്. പക്ഷേ വിരാടിന്റെ ക്യാപ്‌റ്റൻസിയിൽ ഇതിന് മാറ്റം വന്നു.
 
എങ്ങനെ ടെസ്റ്റ് പരമ്പര വിജയിക്കാമെന്നു ചിന്തിച്ചാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്കു പോയത്. രണ്ട് തവണ ഓസീസിൽ പരമ്പര നേടാനും താരത്തിനായി. ഇനി ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ‌യും ഇന്ത്യ തോൽപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹർഭജൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍