അടിസ്ഥാന വില വെറും 50 ലക്ഷം; എന്നിട്ടും ഈ മൂന്ന് താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യത !

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (20:29 IST)
ഐപിഎല്‍ മഹാതാരലേലത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. തങ്ങളുടെ പ്രിയ താരങ്ങളെ ഏതൊക്കെ ഫ്രാഞ്ചൈസികള്‍ റാഞ്ചുമെന്ന് അറിയാനാണ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. 50 ലക്ഷം അടിസ്ഥാന വിലയില്‍ ക്യാപ്പ്ഡ് ആയ താരങ്ങളും അണ്‍ക്യാപ്പ്ഡ് ആയ താരങ്ങളും ലേല പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ 50 ലക്ഷം അടിസ്ഥാന വിലയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയുണ്ട്. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം
 
1. ചേതേശ്വര്‍ പുജാര 
 
2014 മുതല്‍ ഒരു ഐപിഎല്ലിലും കളിക്കാത്ത താരം. പല വര്‍ഷങ്ങളിലും അണ്‍സോള്‍ഡ് ആയി. ഇന്ത്യന്‍ ടെസ്റ്റ് ബാറ്ററായ പുജാര ട്വന്റി 20 ഫോര്‍മാറ്റിന് പറ്റിയ താരമല്ല. കഴിഞ്ഞ സീസണില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയെങ്കിലും ഒരു കളിയില്‍ പോലും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല.
 
2. ഹനുമ വിഹാരി 
 
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ഹനുമ വിഹാരിയുടെ അടിസ്ഥാന വില 50 ലക്ഷമാണ്. 2013 ലാണ് വിഹാരി ആദ്യമായി ഐപിഎല്ലിന്റെ ഭാഗമായത്. ഇതുവരെ കളിച്ചത് 24 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം. 284 റണ്‍സ് നേടിയിട്ടുണ്ട്. ആകെ കളിച്ച 24 മത്സരങ്ങളില്‍ 2013 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനു വേണ്ടിയാണ് 17 മത്സരങ്ങളും കളിച്ചത്. 2015 സീസണില്‍ അഞ്ച് കളികളും 2019 സീസണില്‍ രണ്ട് കളികളും കളിച്ചു. 
 
3. മുരളി വിജയ് 
 
അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയുള്ള മറ്റൊരു ഇന്ത്യന്‍ താരം. 106 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 121.87 സ്‌ട്രൈക് റേറ്റില്‍ 2619 റണ്‍സ് നേടിയിട്ടുണ്ട്. 2016 സീസണ്‍ വരെ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് നിരാശപ്പെടുത്തി. 2018 മുതല്‍ 2020 വരെയുള്ള മൂന്ന് സീസണുകളിലായി ആകെ കളിച്ചത് ആറ് കളികള്‍ മാത്രം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article