Vaibhav Suryavanshi : 14കാരൻ്റെ പതർച്ചയില്ലാത്ത അരങ്ങേറ്റം, ആദ്യപന്തിൽ തന്നെ സിക്സർ, വരവറിയിച്ച് വൈഭവ് സൂര്യവൻഷി
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ മത്സരത്തോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 14കാരനായ വൈഭവ് സൂര്യവന്‍ഷി. ഐപിഎല്‍ മെഗാതാരലേലത്തില്‍ തന്നെ 14കാരന്റെ പേര് ചര്‍ച്ചയായിരുന്നു. ഒരു കോടി രൂപ മുതല്‍മുടക്കി എന്തിനാണ് ഒരു 14 വയസുകാരനെ ടീമിലെത്തിച്ചത് എന്ന ചോദ്യമായിരുന്നു അന്ന് എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. എന്നാല്‍ സ്‌കൂളില്‍ പോകുന്ന പ്രായത്തില്‍ ടീമിലെത്തിച്ചതിന് കാരണമുണ്ടെന്ന് നേരിട്ട ആദ്യപന്തില്‍ തന്നെ സിക്‌സര്‍ പറത്തികൊണ്ട് വൈഭവ് തെളിയിക്കുകയും ചെയ്തു.
രാജസ്ഥാന്റെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണിന് പകരക്കാരനായി ഇമ്പാക്റ്റ് സബ് ആയിട്ടായിരുന്നു 14കാരന്റെ അരങ്ങേറ്റം. നേരിട്ട ആദ്യപന്തില്‍ ഷാര്‍ദൂല്‍ താക്കൂറിനെതിരെ സിക്‌സര്‍ പറത്തികൊണ്ടായിരുന്നു 14 കാരന്റെ അരങ്ങേറ്റം. 3 സിക്‌സറുകളും 2 ബൗണ്ടറികളും സഹിതം 20 പന്തില്‍ 34 റണ്‍സെന്ന തകര്‍പ്പന്‍ ഇന്നിങ്ങ്‌സ് കാഴ്ചവെച്ച ശേഷം ഐഡന്‍ മാര്‍ക്രത്തിന്റെ പന്തിലാണ് താരം മടങ്ങിയത്. 8.4 ഓവറില്‍ ടീമിനെ 85 റണ്‍സെന്ന ശക്തമായ നിലയിലാക്കിയ ശേഷമായിരുന്നു 14കാരന്റെ മടക്കം.