ധോണിക്ക് എന്താണ് പരുക്ക് ?, തുടര്‍ന്നും കളിക്കുമോ ?; തുറന്ന് പറഞ്ഞ് സഹതാരം

വ്യാഴം, 18 ഏപ്രില്‍ 2019 (12:43 IST)
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്. 2010-ന് ശേഷം ആദ്യമായാണ് ധോണി ചെന്നൈയ്‌ക്കായി കളിക്കാതിരുന്നത്. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി.

ചെന്നൈ നായകനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചൂട് പിടിച്ചതോടെ ധോണി കളിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുരേഷ് റെയ്‌ന രംഗത്ത് എത്തി. പുറംവേദന അനുഭവപ്പെട്ട ധോണിക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചതാണെന്ന് റെയ്ന പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണിക്ക് കടുത്ത പുറംവേദന അനുഭവപ്പെട്ടിരുന്നു. ബാറ്റിങ്ങിനിടെ ആയിരുന്നു ഇത്. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. അടുത്ത മത്സരത്തില്‍ തീര്‍ച്ചയാ‍യും അദ്ദേഹം കളിക്കുമെന്നും റെയ്‌ന വ്യക്തമാക്കി.

ധോണിയുടെ അഭാവത്തില്‍ കളിച്ച ചെന്നൈ ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു. എട്ടു കളികളില്‍ ഏഴു ജയം നേടിയ ചെന്നൈ 14 പോയന്റുമായി പ്ലേ ഓഫ് യോഗ്യതയ്‌ക്ക് തൊട്ടടുത്താണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍