‘പ്രശ്നക്കാരൻ വാട്സൺ ആയിരുന്നില്ല, ധോണിയായിരുന്നു’ - സച്ചിന്റെ വെളിപ്പെടുത്തൽ

തിങ്കള്‍, 13 മെയ് 2019 (10:19 IST)
മുംബൈയ്ക്ക് മുന്നിൽ ചെന്നൈയുടെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരും പോലെ തകർന്നടിഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവസാന പന്തില്‍ തോല്‍പിച്ച് മുംബൈ നാലാം കിരീടമാണ് ഉയര്‍ത്തിയത്. നല്ല ഫോമിൽ പിച്ചിൽ നിറഞ്ഞ് നിന്നിരുന്ന വാട്സണെ പറഞ്ഞ് വിടുകയായിരുന്നു മുംബൈയ്ക്ക് ഏറെ ദുഷ്കരം. പല തവണ കൈവിട്ട ക്യാച്ചുകളിലൂടെ ജീവൻ തിരിച്ച് കിട്ടിയ വാട്‌സൺ‌ന്റെ വെടിക്കെട്ട് ബാറ്റിംഗിനെ അതിജീവിക്കുക കൂടിയായിരുന്നു മുംബൈ.
 
എന്നാല്‍ വാട്‌സണിന്‍റെ വിക്കറ്റൊന്നുമല്ല മുംബൈയുടെ വിജയം നിര്‍ണയിച്ചതെന്ന് മുംബൈ ഇന്ത്യന്‍സ് ടീം ഐക്കണ്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മത്സരശേഷം പറഞ്ഞു. 'എം എസ് ധോണിയുടെ റണ്ണൗട്ടാണ് കളി തിരിച്ചത്. ബുംറയുടെ തകര്‍പ്പന്‍ ഓവറുകളും മലിംഗ അടിവാങ്ങിയ ഓവറും നിര്‍ണായകമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ മനോഹരമായി മലിംഗ മത്സരം ഫിനിഷ് ചെയ്തു'. മത്സരശേഷം സച്ചിന്‍ പറഞ്ഞു.  
 
എം എസ് ധോണി പുറത്തായെങ്കിലും വാട്‌സണ്‍ ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ പരിചയസമ്പന്നരായ ബൗളര്‍മാരെ ഉപയോഗിക്കാനുള്ള രോഹിത് ശര്‍മ്മയുടെ തന്ത്രം വിജയിച്ചുവെന്ന് പരിശീലകന്‍ മഹേള ജയവര്‍ദ്ധന വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍