IPL 10: സൂര്യോദയം തടയാന്‍ ഷോണ്‍ മാര്‍ഷിനും കഴിഞ്ഞില്ല; പഞ്ചാബിന് ദയനീയ തോല്‍‌വി

Webdunia
ശനി, 29 ഏപ്രില്‍ 2017 (10:42 IST)
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 26 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ഒമ്പതു വിക്കറ്റിന് 181 റണ്‍സില്‍ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.  
 
ഹൈദരാബാദ് ബാറ്റിങ് നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍(77)‌, കെയ്ന്‍ വില്യംസണ്‍ (54), ഡേവിഡ് വാര്‍ണര്‍ (51) എന്നിവരുടെ പ്രകടനമാണ് മല്‍സരം പഞ്ചാബില്‍ നിന്നു തട്ടിയെടുക്കാന്‍ കാരണമായത്. അതേസമയം ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ പഞ്ചാന്‍ ടീമിനൊപ്പമുള്ള ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ്(84)ആണ് പഞ്ചാബിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.  
 
പഞ്ചാബിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്താന്‍  ഹൈദരാബാദിന് കഴിഞ്ഞു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നായി അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 11 പോയിന്റുമായി ഹൈദരാബാദ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കെത്തി. അതേസമയം എട്ടു കളികളില്‍ നിന്നു ആറു പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്താണുള്ളത്.  
Next Article