കോഹ്‌ലിയുടെ ബാറ്റിംഗ് കണ്ട് ഡിവില്ലിയേഴ്‌സിന്റെ മകന്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു: ആര്‍സിബിയില്‍ അബ്രഹാമാണ് ഹീറോ!

Webdunia
ശനി, 22 ഏപ്രില്‍ 2017 (15:59 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ല്ലൂരിന്റെ സൂപ്പര്‍താരമാണ് എബി ഡിവില്ലിയേഴ്‌സ്. പരുക്കുകള്‍ മാറി ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ എബി തകര്‍പ്പന്‍ പ്രകടവുമായി തിളങ്ങി നില്‍ക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ മകന്‍ അബ്രഹാമിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഡിവില്ലിയേഴ്‌സിനൊപ്പം ചെറിയ ബാറ്റുമായി എപ്പോഴും എബ്രഹാമും ഉണ്ട്. നെറ്റ്‌സില്‍ പരിശീലനത്തിന് എബി എത്തുമ്പോള്‍ ചിരിയും കുസൃതിയുമായി ജൂനിയര്‍ എബിയും ഗ്രൌണ്ടിലുണ്ട്. ചെറുപ്പത്തില്‍ തന്നെ മകനെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം.  

ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നതും അദ്ദേഹം കളിക്കുമ്പോള്‍ ഷോട്ട് എന്നു മകനെ പറഞ്ഞു പഠിപ്പിക്കുകയും ഡിവില്ലിയേഴ്‌സ് ചെയ്യുന്നുണ്ട്. ‘ഗോ ആര്‍‌സിബി’ എന്നു പറഞ്ഞ് എപ്പോഴും  ഒന്നരവയസുകാരനായ അബ്രഹാം എബിക്കൊപ്പമുണ്ട്.
Next Article