ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ നല്‍കിയ താരമാണ് ഗൗതം ഗംഭീര്‍. ടീമിലേക്ക് വിളി ലഭിക്കാതെ വന്നപ്പോഴും ഉറച്ച നിലപാടുമായി അദ്ദേഹം കളത്തിന് പുറത്തുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായും ഈ ഇന്ത്യന്‍ ഓപ്പണര്‍ തിളങ്ങി.
തനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല്ല എന്നു കരുതിയ ഒരു കാര്യം ചെയ്‌തുവെന്നാണ് ഗംഭീര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദേശിയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണു അദ്ദേഹം ഇക്കാര്യം പറയുന്നത്.
നൃത്തം ചെയ്യാന്‍ തനിക്ക് കഴിയില്ല എന്നാണ് കരുതിയിരുന്നത്. ഭാര്യ നടാഷയും കൊല്‍ക്കത്ത ടീം ഉടമ ഷാരുഖുമടക്കമുള്ളവര്‍ ശ്രമിച്ചിട്ടും എനിക്കതിന് കഴിഞ്ഞില്ല. ഒരു ചുവടെങ്കിലും വയ്ക്കാന്‍ ഭാര്യ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. തനി പഞ്ചാബിയായ എനിക്ക് അതിനുള്ള ആത്മവിശ്വാസമില്ലായിരുന്നുവെന്നുവെന്നും ഗംഭീര്‍ പറയുന്നു.
എന്നാല്‍, എനിക്ക് അപ്രതീക്ഷിതമായി നൃത്തം ചെയ്യേണ്ടിവന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനു വേണ്ടി നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കൊപ്പം ചെറുതായി ഡാന്‍സ് ചെയ്‌തു. ഇത് എന്റെ ഭാര്യയ്‌ക്ക് അറിയില്ല. അവള്‍ അത് അറിഞ്ഞാല്‍ എന്നെ തല്ലിക്കൊല്ലും. എത്ര ഒഴിഞ്ഞു മാറിയാലും നമ്മള്‍ക്ക് ചില കാര്യങ്ങള്‍ ഇങ്ങനെ ചെയ്യേണ്ടിവരുമെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു.