ഗുണനിലവാരമില്ല; പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (11:01 IST)
നേപ്പാളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാരത്തിന്റെ പരിശോധനയില്‍ പരാജയപ്പെട്ട  
ആറു പതഞ്ജലി ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്. പതഞ്ജലിയുടെ ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ചത്.
 
ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് ഈ ഉത്പന്നങ്ങള്‍ നിരോധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഉത്തരഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ മൈക്രോബിയല്‍ പരിശോധനയിലും പരാജയപ്പെട്ടിരുന്നു. കുടാതെ കച്ചവടക്കാര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Next Article