ജീവിത ചിലവ് ഏറ്റവും കൂടിയ നഗരം ഏതെന്നറിഞ്ഞാല്‍ ഞെട്ടും; ആദ്യ 20സ്ഥാനങ്ങളില്‍ ഉള്ളത് ഒരു യൂറോപ്യന്‍ നഗരം മാത്രം

ശ്രീനു എസ്
തിങ്കള്‍, 15 ജൂണ്‍ 2020 (07:36 IST)
ജീവിത ചിലവ് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയ അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സറിന്റെ അഭിപ്രായത്തില്‍ ആദ്യത്തെ നഗരം ചൈന അവകാശവാദമുയര്‍ത്തുന്ന ഹോങ്കോങ്ങാണ്. അതേസമയം ചൈനയുടെ തലസ്ഥാനമായ ബീജിങ് പത്താം സ്ഥാനത്താണ് ഉള്ളത്.
 
എന്നാല്‍ പട്ടികയില്‍ യൂറോപ്പില്‍ നിന്ന് ലണ്ടന് മാത്രമാണ് ആദ്യ 20ല്‍ സ്ഥാനംപിടിക്കാന്‍ കഴിഞ്ഞത്. പട്ടികയില്‍ 19-ാം സ്ഥാനമാണ് ലണ്ടനുള്ളത്. സ്വിസര്‍ലന്‍ഡില്‍ നിന്നുള്ള മൂന്ന് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി. ന്യൂയോര്‍ക്ക് സിറ്റി(6), ഷാങ്ഹായ്(7), ബീജിംഗ്(10) എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്. കറന്‍സി വിനിമയനിരക്ക്, ഭക്ഷണം, പാര്‍പ്പിടം, ഗതാഗതം, വിനോദം, വസ്ത്രം, ഗാര്‍ഹികോപകരണങ്ങളുടെ ചിലവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് വിവിധ ലോക നഗരങ്ങളിലെ ജീവിതച്ചെലവ് നിര്‍ണ്ണയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article