അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൽ പ്രധാനിയായ ഹരോൾഡ് ഇവാൻസ് അന്തരിച്ചു

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:22 IST)
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടിയായ ബ്രിട്ടീഷ് അമേരിക്കൻ ജേർണലിസ്റ്റ് ഹരോൾഡ് ഇവാൻസ്(92) അന്തരിച്ചു. മാധ്യമസ്ഥാപകൻ,പുസ്‌തക പ്രസാധകൻ,എഴുത്തുക്കാരാൻ എന്നീ നിലകളിലും പ്രശസ്‌തനായ വ്യക്തിയാണ് ഹരോൾഡ് ഇവാൻസ്. മുൻ തലമുറയിലെ ഏറ്റവും പ്രശസ്‌തനായ മാധ്യമപ്രവർത്തകനാണ്. റോയിറ്റേഴ്‌സിന്റെ എഡിറ്റര്‍ പദവിയില്‍ ഇരിക്കെയാണ് അന്ത്യം. ഹൃദയസ്തംഭനം മൂലമാണ് മരണം.
 
70 വർഷം നീണ്ടുനിന്ന പത്രപ്രവ്ർത്തന ജീവിതത്തിൽ താലിഡോമിഡ് എന്ന മരുന്ന് മൂലം  ജനന വൈകല്യം സംഭവിച്ച നൂറുകണക്കിന് ബ്രിട്ടീഷ് കുട്ടികള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല എന്ന അന്വേഷണം ഏറെ പ്രസിദ്ധമാണ്. മരുന്ന് നിര്‍മ്മാണത്തിന്റെ ഉത്തരവാദികളായ കമ്പനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുവാൻ സഹായിച്ചിരുന്നു. സൺഡേ ടൈംസ് ഓഫ് ലണ്ടൻ,റോയിറ്റേഴ്‌സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article