കസർഗോഡ്: കാസർഗോഡ് ബേക്കലിൽ അഞ്ചാംക്ലാസുകാരി ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർമൂലയിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു പത്തുവയസുകാരി. കയർ മുറിച്ച് താഴെയിറക്കിയപ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു.