ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് എൻസിബിയുടെ സമൻസ്: ജെഎൻയു സന്ദർശനത്തിന്റെ പകവീട്ടൽ എന്ന് ആരോപണം

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (08:07 IST)
ലഹരുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് സമൻസ് നൽകി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. നാളെ ഹാജരാകാനാണ് ദീപികയ്ക്ക് നോട്ടിസ് നൽകിയിരിയ്ക്കുന്നത്. രാകുൽ പ്രീത് സിങ്, സിമോൺ ഖംബാട്ടെ എന്നിവരോട് ഇന്ന് ഹാജരാകാനും. ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരോട് 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാനും എൻസിബി ആവശ്യപ്പെട്ടു.
 
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിലവിൽ ഗോവയിലാണ് ദീപിക ഉള്ളത്. മാനേജർ കരിഷ്മ പ്രകാശിന് കഴിഞ്ഞ ദിവസം എൻസിബി സമൻസ് നൽകിയിരുന്നു എങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടുദിവസം സമയം നീട്ടി ചോദിച്ചിരിയ്ക്കുകയാണ്. അതേസമയം സുഷാന്ത് സിങ് രജ്‌പുതിന്റെ ടാലന്റ് മാനേജറായിരുന്ന ജയ സാഹയെ തുടർച്ചയായ മൂന്നാം ദിവസവും എൻസിബി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ദീപികയ്ക്ക് ഉൾപ്പടെ നോട്ടീസ് നൽകിയിരിയ്ക്കുന്നത്. 
 
2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റ് വിവരങ്ങൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വിവരം. ഈ ചാറ്റിൽ തന്നെ ഒരു റസ്റ്ററന്റിന്റെ പേരും പരാമർശിയ്ക്കുന്നുണ്ട്. ഈ റസ്റ്ററിൽ നടന്ന നിശാ പാർട്ടിയിൽ സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരും ഫാഷൻ ഡിസൈനറായ സിമോൻ ഖംബാട്ടയെയും പങ്കെടുത്തിരുന്നു.
 
അതേസമയം കേന്ദ്ര സർക്കാരിന് എതിരായ സിനിമ പ്രവർത്തകരെ കള്ള കേസുകളിൽ കുടുക്കുകയാണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജെൻയുവിലുണ്ടായ മുഖംമൂടി ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക രംഗത്തെത്തിയതിൽ കേന്ദ്ര സർക്കാർ പക വീട്ടുകയാണെന്നും. കർഷക ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന ദിവസം തന്നെ ദീപികയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത് ശ്രദ്ധ തിരിയ്ക്കാനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍