World Aids Day 2023: ലൈംഗിക ബന്ധങ്ങള്‍ സുരക്ഷിതമാകട്ടെ, എയ്ഡ്‌സിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം

വെള്ളി, 1 ഡിസം‌ബര്‍ 2023 (08:57 IST)
World Aids Day 2023: ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് എയ്ഡ്സ് ദിനം ആഘോഷിക്കുന്നത്. ഹ്യൂമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (HIV) ആണ് ഈ മാരകരോഗം പരത്തുന്നത്. പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടരുന്നത്. എയ്ഡ്സിനെതിരെ ബോധവത്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. 1988 മുതലാണ് ലോകാരോഗ്യസംഘടന ലോക എയ്ഡ്സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 
 
ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണ് എയ്ഡ്‌സ്. ഇതൊരു വൈറസ് ഇന്‍ഫക്ഷന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലൂടെയും രക്തത്തിലൂടെയും എയ്ഡ്‌സ് പകരും. എയ്ഡ്‌സ് രോഗം വന്നാല്‍ ഉടന്‍ മരിക്കുമെന്നത് ഒരു മിത്താണ്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ നിങ്ങള്‍ക്ക് എയ്ഡ്‌സിനെ മറികടക്കാന്‍ സാധിക്കും. എങ്കിലും രോഗം വന്നിട്ട് ഭേദമാക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് ! ഒന്നിലേറെ പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ രക്തദാനം ഒഴിവാക്കുകയാണ് നല്ലത്. അല്ലെങ്കില്‍ എയ്ഡ്‌സ് പരിശോധനയ്ക്ക് ശേഷം മാത്രം രക്തം ദാനം ചെയ്യുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍