ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 നവം‌ബര്‍ 2023 (08:44 IST)
ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍. ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും. കരാറിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 50 ബന്ദികളെ മോചിപ്പിക്കുന്നത് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. അതേസമയം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വെടി നിര്‍ത്തലിന് 38 അംഗ ഇസ്രയേല്‍ മന്ത്രിസഭയിലെ 3 മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും അംഗീകാരം നല്‍കി.
 
ഹമാസിന്റെ പിടിയില്‍ 150 ഓളം ഇസ്രായേല്‍ ബന്ധികളാണ് ഉള്ളത്. ഇതില്‍ 50 പേരെ ആയിരിക്കും മോചിപ്പിക്കുന്നത്. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുന്നത്. ദിവസം 12 ബന്ധികള്‍ വീതം നാലു ദിവസമായാണ് മോചനം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍