ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിനു തുല്യമാണെന്നും യുദ്ധത്തിനുള്ള സമയമാണിതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ബന്ദികളെ വിട്ടു നല്‍കണമെങ്കില്‍ ഇസ്രായേലില്‍ ജയിലുകളില്‍ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കണമെന്ന് ഹമാസ് അറിയിച്ചു.