ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 22 ഒക്‌ടോബര്‍ 2023 (09:38 IST)
ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും സിപിഎംനേതാവ് ഷംസീര്‍. എന്നാല്‍ ഹമാസിനെതിരെ പല്ലിന് പല്ല് എന്ന നയത്തില്‍ തിരിച്ചടിക്കുകയല്ല ഇസ്രായേല്‍ ചെയ്യേണ്ടതെന്നും സമാധാനമാര്‍ഗമാണ് ഇസ്രായേല്‍ സ്വീകരിക്കേണ്ടതെന്നും സ്പീക്കര്‍ കൂടിയായ ഷംസീര്‍ പറഞ്ഞു. 
 
ഇന്ത്യയെക്കാലവും പാലസ്തീനികളുടെ പക്ഷത്തായിരുന്നുവെന്നും എന്നാല്‍ നരേന്ദ്രമോദി പരസ്യമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടാവണമെന്നും സ്പീക്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍