ഗാസയ്ക്കും വെസ്റ്റ്ബാങ്കിനും പത്തു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (09:37 IST)
ഗാസയ്ക്കും വെസ്റ്റ്ബാങ്കിനും പത്തു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. കൂടാതെ പത്ത് ഹമാസ് നേതാക്കള്‍ക്കും സംഘടനയ്ക്കും എതിരെ അമേരിക്കന്‍ ട്രഷറി വകുപ്പ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ലോകരാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം തടയാനാണ് ലക്ഷ്യം. അതേസമയം ഇറാനാണ് പ്രധാനമായും സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അമേരിക്ക ആരോപിച്ചു.
 
അതേസമയം ഗാസയ്ക്ക് മൂന്നുലക്ഷം ഡോളര്‍ നല്‍കുമെന്ന് മലാല യൂസഫ്‌സായി. എക്‌സിലൂടെ ആണ് സമാധാന നോബല്‍ ജേതാവ് കൂടിയായ മലാല ഇക്കാര്യം അറിയിച്ചത്. കൂടാതെ ഗാസയില്‍ 500ലധികം പേരുടെ മരണത്തിനു കാരണമായ ആശുപത്രിയിലെ ബോംബ് ആക്രമണത്തെയും മലാല അപലപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍