ഭര്‍ത്താവിനെ 29 മണിക്കൂര്‍ ബന്ദിയാക്കി പീഡിപ്പിച്ചു; ഭാര്യയ്‌ക്കെതിരെ കേസ്

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (18:11 IST)
ഭര്‍ത്താവിനെ പീഡിപ്പിച്ച ഭാര്യയ്‌ക്കെതിരെ കേസ്. ദക്ഷിണ കൊറിയയിലാണ്‌ സംഭവം. ദക്ഷിണ കൊറിയയില്‍ മാരിറ്റല്‍ റേപ്പ്‌ കുറ്റകൃത്യമാക്കിയതിന്‌ ശേഷം ആദ്യമായി രജിസ്‌റ്റര്‍ ചെയ്‌ത കേസാണിത്‌. ഇവര്‍ ഭര്‍ത്താവിനെ 29 മണിക്കൂര്‍ ബന്ദിയാക്കിയാണ് ലൈംഗിക ബന്ധത്തിന്‌ നിര്‍ബന്ധിച്ചത്.  

40കാരിയാണ്‌ കേസില്‍ പ്രതിയാക്കപ്പെട്ടത്‌. 29 മണിക്കൂര്‍ വീട്ടില്‍ ബന്ദിയാക്കിയ ശേഷം ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിന്‌ നിര്‍ബന്ധിച്ചുവെന്നാണ്‌ കേസ്‌. വിവാഹമോചനത്തിന്‌ ഭര്‍ത്താവിനെതിരെ തെളിവായി ഉപയോഗിക്കുന്നതിനാണ്‌ യുവതി ഇക്കാര്യം ചെയ്‌തത്‌.

എന്നാല്‍ യുവതിയുടെ അതിബുദ്ധി സ്വയം തിരിച്ചടിയായി. കേസില്‍പ്പെട്ട യുവതിയുടെ ഷിം എന്ന സര്‍നെയിം മാത്രമാണ്‌ കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്‌. കിം എന്നയാളാണ്‌ ഇവരുടെ ഹതഭാഗ്യനായ ഭര്‍ത്താവ്‌.2013 മെയ്‌ മാസത്തിലാണ്‌ ദക്ഷിണ കൊറിയ മാരിറ്റല്‍ റേപ്പ്‌ കുറ്റകൃത്യമായി അംഗീകരിച്ചത്‌.