കൊവിഡ് വ്യാപകമായി പടര്‍ത്തുന്നത് ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതരായവരിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചിട്ടുള്ളത് 20നും 40നും ഇടയ്ക്കുള്ള ചെറുപ്പക്കാരെയാണ്. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി ഉള്ളതിനാല്‍ രോഗം വന്നകാര്യം അറിയുന്നില്ല.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് അറിയുവാനും സാധിക്കില്ല. എന്നാല്‍ ഇവരിലൂടെ മറ്റുള്ള പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം പടരുന്നു. ഇതുമൂലം അപകടം രൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.