യെമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നേഴ്‌സിന് വധശിക്ഷ

ശ്രീനു എസ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (12:21 IST)
യെമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നേഴ്‌സിന് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്കാണ് യെമന്‍ കോടതി വധ ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് നിമഷയെ സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തവും കോടതി ശിക്ഷിച്ചു. യെമന്‍കാരനും ഭര്‍ത്താവമായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ ശേഷം വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു. 
 
സ്വന്തമായി ക്ലിനിക്കുതുടങ്ങാന്‍ തലാല്‍ തന്നെ 2014ല്‍ സഹായിച്ചെന്നും എന്നാല്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് താന്‍ ഭാര്യയാണെന്ന് പലരെയും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയാണെന്ന് നിമിഷപ്രിയ വീട്ടുകാര്‍ക്കയച്ച കത്തില്‍ പറയുന്നു. പലപ്പോഴും പണം തട്ടിയെടുക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായും കത്തില്‍ നിമിഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍