ട്രംപ് വന്നതോടെ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായി വൈറ്റ് ഹൗസ്

ശ്രീനു എസ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (11:15 IST)
ട്രംപ് വന്നതോടെ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായി വൈറ്റ് ഹൗസ്. മുന്‍പൊന്നും കാണാത്ത തരത്തിലുള്ള ബന്ധമാണ് ട്രംപിലൂടെ സംഭവിച്ചതെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇനിയുള്ള കാലത്തും ഇതു തുടരുമെന്നും അദ്ദേഹം അറിയിച്ചു.
 
അതേസമയം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ട്രംപാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മിഷേല്‍ പിന്തുണ നല്‍കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍