ഫുൾടാങ്കിൽ 1,600 കിലോമീറ്റർ താണ്ടും, ഹൈഡ്രജൻ ഇന്ധനമാകുന്ന സൂപ്പർകാർ വരുന്നു !

ബുധന്‍, 19 ഓഗസ്റ്റ് 2020 (13:28 IST)
ബഹിരാകാശ സാങ്കേതികവിദ്യയി‌ലുള്ള കാറുകൾ വിപണിയിലെത്തിയ്ക്കാൻ കാർ നിർമ്മാതാക്കളായ ഹൈപീരിയന്‍. ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന സൂപ്പർ കാർ ഹൈപിരിയൻ അൺവീൽ. എക്സ്‌പോ വൺ എന്നാണ് ഈ സൂപ്പർ കാറിന് നൽകിയിരിയ്ക്കുന്ന പേര്. 'ബഹിരാകാശ സാങ്കേതികവിദ്യ റോഡിന് വേണ്ടി' എന്നാണ് ഈ വാഹനത്തിന്റെ പരസ്യ വാചകം തന്നെ. ഫുൾ ടാങ്കിൽ 1,600 കിലോമീറ്റർ താണ്ടാൻ എക്സ്‌പി വണിനാകും എന്നാണ് റിപ്പോർട്ടുകൾ. 
 
2.2 സെക്കൻഡിൽ തന്നെ 98 കിലോമീറ്റർ വേഗത കൈവരിയ്ക്കാൻ വാഹനത്തിന് സാധിയ്ക്കും. മണിക്കൂറിൽ 350 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എയ്റോസ്പേസ് എഞ്ചിനിയർമാരുടെ 10 വർഷം നീണ്ട ഗവേഷണങ്ങൾക്ക് ഒടുവിലാണ് എക്സ്‌പോ വൺ നിർമ്മിച്ചത് എന്ന് ഹൈപീരിയന്‍ പറയുന്നു. ഹോണ്ട ക്ലാരിറ്റി, ടയോട്ട മിറായ്, ഹ്യുണ്ടായ് നെക്‌സോ എന്നീ ഹൈഡ്രജന്‍ വാഹനങ്ങളെയാണ് എക്സ്‌പി വൺ വിപണിയിൽ എതിരിടുക. 2022 ഓടെ വാഹനം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍