അതൊന്ന് സുഖിപ്പിയ്ക്കാൻ വേണ്ടി മാത്രം, മോദിയെ വൈറ്റ്ഹൗസ് അൺഫോളോ ചെയ്തതിൽ വിശദീകരണവുമായി അമേരിക്ക

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (11:12 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാമനത്രി നരേന്ദ്ര മോദിയെയും വൈറ്റ്‌ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്തതിൽ വിശദീകരണവുമായി വൈറ്റ്‌ഹൗസ് അധികൃതർ. അമേരിക്കൻ പ്രസിഡന്റ് ഏതെങ്കിലും രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതത് അരാജ്യങ്ങളിലെ നേതാക്കളുടെ സന്ദേശങ്ങൾ റീട്വീറ്റ് ചെയ്യുന്നതിന് കുറച്ചു നാളത്തേയ്ക്ക് അവരെ ഫോളോ ചെയ്യുകയാണ് പതിവ് എന്നായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
 
ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, അമേരിക്കയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എന്നി ട്വിറ്റർ അക്കൗണ്ടുകൾ വൈറ്റ്‌ഹൗസ് ഫോളൊ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഈ ആഴ്ച ആദ്യത്തോടെ ഈ അക്കൗണ്ടുകളെ വൈറ്റ് ഹൗസ് അൻഫോളോ ചെയ്തിരുന്നു. പ്രസിഡന്റും, പ്രഥമ വനിതയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെ 13 അക്കൗണ്ടുകളെ മാത്രമേ വൈറ്റ്‌ഹൗസ് സ്ഥിരമായി ഫോലോ ചെയ്യാറൊള്ളു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article