ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

വ്യാഴം, 30 ഏപ്രില്‍ 2020 (10:16 IST)
മുതിർന്ന ബോളിവുഡ് ആഭിനയതാവ് ഋഷി കപ്പൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടർന്നാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 2018ലാണ് ഋഷി കപൂറിന് ക്യാൻസ് കണ്ടെത്തിയത്. തുടർന്ന് ഒരു വർഷത്തോളം അമേരിക്കയിൽ ചികിത്സയിലായിരുന്നു. 
 
കഴിഞ്ഞ സെപ്തംബറിലാണ് ചികിത്സയ്ക്ക് ശേഷം അമേരിക്കയിൽനിന്നും തിരികെയെത്തിയത്. കുടുംബ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയുണ്ടായതിനെ തുടർന്ന് ഫെബ്രുവരിയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 'ദ് ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം അഭിനായിക്കാൻ തയ്യാറെടുക്കുകയാണ് എന്ന് അടുത്തിടെ അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് മരണം. ബോളിവുഡ് സൂപ്പർ താരം രൺബീർ കപ്പൂർ മകനാണ്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍