ക്യൂബ കൂടുതല്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നു

Webdunia
ശനി, 10 ജനുവരി 2015 (11:27 IST)
അരനൂറ്റാണ്ടിനുശേഷം യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചതോടെ രാഷ്ട്രീയ തടവുകാരെ ക്യൂബന്‍ സര്‍ക്കാര്‍ വിട്ടയക്കുന്നു. രണ്ടുദിവസത്തിനിടെ 35ഓളം പേരെ മോചിപ്പിച്ചതായി വിമത നേതാക്കള്‍ വ്യക്തമാക്കി.

ഡിസംബറിലാണ് യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചത്. ഇതേതുടര്‍ന്ന് 53 രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷ്ട്രീയ തടവുകാരെ ക്യൂബന്‍ സര്‍ക്കാര്‍ വിട്ടയക്കുന്നത്. പുറത്തുവിട്ട തടവുകാരെ സംബന്ധിച്ച വിവരങ്ങള്‍ ക്യൂബന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള രാഷ്ട്രീയ തടവുകാരില്‍ ചിലരെ ക്യൂബ മോചിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റും വ്യക്തമാക്കി.

കൂടുതല്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായി ഈമാസം യു.എസ് ഉദ്യോഗസ്ഥര്‍ ക്യൂബന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചക്ക് ഹവാനയിലത്തെുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.