സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്‌ൻ, കീവിൽ അക്രമണം കുറയ്ക്കാമെന്ന് റഷ്യ

ചൊവ്വ, 29 മാര്‍ച്ച് 2022 (22:00 IST)
യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് വഴി തുറന്ന് റഷ്യ-യുക്രെയ്‌ൻ ചർച്ച. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്‌ൻ വ്യക്തമാക്കി. ഇതോടെ കീവിലും ചെർണീവിലും അക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.
 
തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ ഓഫീസിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായക വഴിതിരിവ്. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. നേരത്തെ റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ എതിർത്ത് എർദോഗൻ രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍