വേതനം തൃപ്തികരമല്ല; യുകെയില്‍ നേഴ്‌സുമാരുടെ പണിമുടക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ഡിസം‌ബര്‍ 2022 (09:35 IST)
വേതനം തൃപ്തികരമല്ലാത്തതിനാല്‍ യുകെയില്‍ നേഴ്‌സുമാരുടെ പണിമുടക്ക്. റോയല്‍ കോളേജ് ഓഫ് നേഴ്‌സിങ് യൂണിയന്‍ ആഭിമുഖ്യത്തിലാണ് ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയലാന്‍ഡ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തോളം നേഴ്‌സുമാരാണ് പണിമുടക്കിയത്. 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമരം നടക്കുന്നത്. 
 
ജീവിത ചെലവ് കൂടിയതിനാല്‍ യുകെയിലെ നേഴ്‌സുമാര്‍ മാസങ്ങളായി സാമ്പത്തിക പിരിമുറുക്കത്തിലാണ്. അതേസമയം സമരത്തില്‍ കീമോതെറാപ്പി, ഡയാലിസിസ്, തീവ്രപരിചേരണം, നവജാതശിശു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article