Gender Neutral:യുഎഇയിലും ജെൻഡർ ന്യൂട്രൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (16:27 IST)
യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിൽ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെൻറ് അറിയിച്ചു.
 
പുതിയ തീരുമാനമനുസരിച്ച് വിദ്യാർഥികൾക്കും ടീഷർട്ടും പാൻ്റുമായിരിക്കും യൂണിഫോം. സ്കൂൾ ലോഗോ ടീഷർട്ടിൽ പതിപ്പിക്കും. ആൺകുട്ടികളുടെ യൂണിഫോമിൽ ഉൾപ്പെടുത്തിയിരുന്ന ടൈ ഒഴിവാക്കി.പെൺകുട്ടികൾക്ക് താൽപര്യമനുസരിച്ച് ചെറിയ ക്ലാസുകളിൽ പിന്നഫോം ധരിക്കാം. ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് യൂണിഫോമിൽ സ്കർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
കിൻ്റർ ഗാർട്ടൻ വിദ്യാർഥികൾക്കായി കഴിഞ്ഞായാഴ്ച പുറത്തിറങ്ങിയ സ്കൂൾ യൂണിഫോമിൽ രക്ഷിതാക്കൾ നിർദേശിച്ച മാറ്റങ്ങൾ അംഗീകരിച്ചാണ് തീരുമാനം.തിങ്കളാഴ്ച പുതിയ സ്കൂൾ യൂണിഫോമുകളുടെ വിതരണം തുടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article