രാജ്യത്ത് പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ട്രംപ്; കള്ളംപറയുന്നതാണെന്ന് യുഎസ് മാധ്യമങ്ങള്‍

ശ്രീനു എസ്
ബുധന്‍, 17 ജൂണ്‍ 2020 (13:10 IST)
രാജ്യത്ത് പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം കള്ളമാണെന്ന് യുഎസ് മാധ്യമങ്ങള്‍. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായ 11പേരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
 
എന്നാല്‍ ആരുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തില്ലെന്നും പൊലീസ് യൂണിയന്റെ പ്രതിനിധികള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. അമേരിക്കന്‍ പൊലീസിനെ ഉന്നതനിലവാരം സ്വീകരിക്കാന്‍ പ്രാപ്തമാക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article