മോദിജി മഹാൻ, മികച്ച നേതാവ്, മരുന്ന് വിലക്ക് നീക്കിയതോടെ പ്ലേറ്റ് മാറ്റി ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ
ബുധന്‍, 8 ഏപ്രില്‍ 2020 (12:22 IST)
മരുന്ന് തന്നില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രയോഗത്തിൽ മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മരുന്നുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്‌തതോടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് ട്രംപ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
 
യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണിക് അഭിമുഖത്തിലാണ് മോദിയെ ട്രംപ് വാനോളം പുകഴ്ത്തിയത്. അദ്ദേഹം വലിയവനാണ്, ശരിക്കും മികച്ച നേതാവ്. നരേന്ദ്ര മോദി നല്ലവനായ വ്യക്തിയാനെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
 
നേരത്തെ, കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി ലഭിക്കാതായതോടെയാണ് ട്രംപ് ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയത്.ഇതിന് ശേഷം മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ ഇന്ത്യ നീക്കം ചെയ്യുകയായിരുന്നു.കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article