ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പൊട്ടിത്തെറിച്ചത് ടെസ്ലയുടെ സൈബര്‍ ട്രക്കാണ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവം ഭീകരാക്രമണമാണെന്നാണ് ടെസ്ലയുടെ സിഇഓ ഇലോണ്‍ മാസ്‌ക് പറഞ്ഞത്. സംഭവത്തെക്കുറിച്ച് ടെസ്ലയുടെ മുഴുവന്‍ ടീമും അന്വേഷിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. അതേസമയം ഓര്‍ലിയാന്‍സില്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ ഭീകരാക്രമണത്തില്‍ പതിനഞ്ചോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.