നേപ്പാളിൽ കൊവിഡ് വ്യാപനത്തിന് കാരണം ഇന്ത്യ, ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി

Webdunia
ചൊവ്വ, 26 മെയ് 2020 (08:46 IST)
കഠ്മണ്ടു: നേപ്പാളിൽ കൊവിഡ് വ്യാപനത്തിന് കാരണം ഇന്ത്യയെന്ന് ആരോപിച്ച് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. ശരിയായ പരിശോധകൾ കൂടാതെ അതിർത്തികടന്നെത്തുന്ന ഇന്ത്യക്കാരാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിന് പിന്നിൽ എന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം 
 
'മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളിൽ മരണനിരക്ക് കുറവാണ് ഇന്ത്യയിൽനിന്നുമുള്ളവർ കൃത്യമായ പരിശോധനകൾ കൂടാതെയാണ് അതിർത്തികടന്ന് എത്തുന്നത്. ഇത് കൊവിഡ് വ്യാപനം വർധിയ്ക്കാൻ കാരണമാകുന്നു' കെപി ശർമ ഒലി ട്വിറ്ററിൽ കുറിച്ചു. നേപ്പാളിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ത്യയ്ക്കെത്തിരെ ശർമ ഒലി രംഗത്തെത്തിയത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article