സമൂഹ വ്യാപനം ഉണ്ടായോ എന്ന് അറിയാൻ സംസ്ഥാനത്ത് ഇന്ന് റാൻഡം ടെസ്റ്റ്: 3000 പേരുടെ സാംപിളുകൾ ശേഖരിയ്ക്കും

Webdunia
ചൊവ്വ, 26 മെയ് 2020 (08:18 IST)
തിരുവനന്തപുരം: സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താൻ സംസ്ഥാനത്ത് ഇന്ന് റാൻഡം ടെസ്റ്റ് നടത്തും. ഒറ്റ ദിവസംകൊണ്ട് 3000 പേരുടെ സാംപിളുകൾ ശേഖരിയ്ക്കാനാണ് തീരുമാനം. ഹോട്ട് സ്പോട്ടുകളിൽനിന്ന് ഉൾപ്പടെ സാമ്പിളുകൾ ശേഖരിയ്ക്കും. കൊവിഡ് രോഗികളുമായി സമ്പർക്കമില്ലാത്തവർ, ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവർ, സമീപ കലത്ത് വിദേശയാത്ര നടത്തിയിട്ടില്ലാത്തവർ മുതിർന്ന പൗരൻമാർ, ഗർഭിണികൾ എന്നിവരിനിന്നുമാണ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിയ്ക്കുക. 
 
ശേഖരിച്ച സാംപിളുകൾ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണയം നടത്തും. രണ്ടുദിവസത്തിനകം ഇതിന്റെ ഫലമറിയാൻ സധിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സംസ്ഥാനത്ത് മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽനിന്നും, എത്തിയവരെ കൂടാതെ സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും റാൻഡം പരിശോധന നടത്തുന്നത്. നേരത്തെയും 3000 പേരുടെ സാംപിളുകൾ ശേഖരിച്ച് റാൻഡം പരിശോധന നടത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article