തമിഴ്‌നാട്ടില്‍ നിന്നും മോഷണം പോയ വെങ്കലപ്രതിമ അമേരിക്കയിൽ കണ്ടെത്തി. ശ്രീപുരന്തന്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍നിന്നു മോഷണംപോയ വിഗ്രഹമാണ് ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചുകിട്ടിയത്.
തമിഴ്നാട്ടിലെ ശ്രീപുരന്ദനിലെ ശിവക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട മണിക്കവകിച്ചവകർ എന്ന വിശുദ്ധന്റെ രണ്ടരയടി ഉയരമുള്ള പ്രതിമയാണിത്. അതു കൈവശം വച്ചിരുന്ന വ്യക്തിയാണ് പ്രതിമ കസ്റ്റംസ് അധികൃതരെ ഏല്പിച്ചത്. ആറരക്കോടിയോളം രൂപ വിലമതിക്കുന്നതാണ് പ്രതിമ.